WARNING: CONTAINS PARTIAL SPOILERS
നായികാ പ്രാധാന്യമുള്ള കഥയാണ്. അല്പം ബോൾഡാണ്.
അടി പൊളി, പറയൂ.
നായിക സിംഗിളാണ്. ഒരു ഹിൽ സ്റ്റേഷൻ റിസോർട്ടിലെ സ്റ്റാഫ് ആണ്. അവിടെ വരുന്ന സിംഗിൾ ആണുങ്ങളുടെ കൂടെ കിടക്കുന്നതാണ് മെയിൻ ജോലി. ഭക്ഷണം പാചകം ചെയ്യും, നന്നായിട്ട് മദ്യപിക്കും. കൊക്കെയിൻ സ്‌നോർട്ട് ചെയ്യും. ഇത്രയും പോരാഞ്ഞിട്ട് കഞ്ചാവും വലിക്കും.
OMG, റ്റൂ മച്ച്. വേറെ കഥാപാത്രങ്ങൾ?
മത്തായിക്കുട്ടി. റിസോർട്ടിലെ സഹായി. ബുദ്ധി മാന്ദ്യം ഉള്ള ഒരു കഥാപാത്രം. ആഹാരം ആണ് അവന്റെ വീക്നെസ്.
വെരി ഗുഡ്. വെരി ഗുഡ്. ആകെയൊരു പുതുമ. ഒരു അവാർഡ് മണക്കുന്നു.
അവനേയും നമ്മുടെ സുമിത്ര കേറി മേയും.
ആരാ ഈ സുമിത്ര?
ഹായ്, നമ്മുടെ നായിക. ജാക് ഡാനിയൽസ് കുടിപ്പിച്ച്, കൊക്കെയിൻ മണപ്പിച്ച്, കഞ്ചാവ് വലിപ്പിച്ച ശേഷം മത്തായിക്കുട്ടിയുടെ മുകളിൽ കയറിയിരുന്ന് ഒരു കിടുക്കാച്ചി സംഭവം. അന്നേരം മത്തായിക്കുട്ടിയുടെ കണ്ണൊക്കെ തള്ളി ഒരു എക്സ്പ്രഷൻ ഒണ്ട് എന്റെ സാറേ.
ഇതെല്ലാം കൂടി ഒരുമിച്ചു വേണോ?
വേണം സാർ. എന്നാലല്ലേ ന്യൂജൻ ആവൂ. Oh…btw, പറയാൻ മറന്നു…അതിന് മുന്നേ അവര് രണ്ട് പേരെ കൊല്ലും.
എന്തിന്?
അസൂയ. പിന്നല്ലാതെ? റിസോർട്ടിൽ വരുന്ന ഒരു പ്രണയ ജോഡി. സുമിത്രക്ക് അതങ്ങോട്ടു ഇഷ്ടപ്പെട്ടില്ല. അവൾ അവരുടെ മുറിയിൽ ഒളിഞ്ഞു നോക്കാൻ ചെല്ലുന്നു…അവർ ചോദ്യം ചെയ്യുന്നു. അവൾക്ക് ഇഷ്ടപ്പെടുമോ? ഇല്ല. രണ്ടു പേരുടെയും തല കല്ല് കൊണ്ടിടിച്ചു ചമ്മന്തിയാക്കി കൊല്ലുന്നു. കുഴിച്ചിടുന്നു. പിന്നെ അവരെ അന്വേഷിച്ചു വരുന്ന ഒരാളുടെ തീം ആണ് ബാക്കി.
കൊള്ളാം. Totally ഡാർക്. ഒറ്റ ചോദ്യം…ഇതൊക്കെ സിനിമയാക്കിയാൽ ആരെങ്കിലും കാണുമോ?
പിന്നല്ലാതെ. ഈ കഥ കണ്ടു തുടങ്ങിക്കഴിഞ്ഞാൽ ഏത് കോത്താഴത്തേക്കാണ് ഈ സാധനം കൊണ്ട് പോകുന്നതെന്ന് ആർക്കായാലും കൗതുകം തോന്നില്ലേ? സാറിന് തോന്നുന്നില്ലേ?
അതുണ്ട്.
അതാണ്! അപ്പൊ അഡ്വാൻസ് എപ്പോ തരും?
NB: ഏജ്‌ജാതി പടം മോനെ. എങ്ങനെ സാധിക്കുന്നു?
MORE INFORMATION: https://www.imdb.com/title/tt15686202
Leave a Reply